അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ബാധിതർ 67 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 61,267 പേർക്ക് രോഗബാധ
- സഹോദരന്റെ ഭാര്യയോട് വൈരാഗ്യം, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി സഹോദരിമാരുടെ ക്രൂരത
- തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു
- ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിൻമാറിയേകും
- തിരുവനന്തപുരത്ത് 700 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രണ്ടു മരണം
കാസര്‍കോട് രണ്ടരക്കോടിയുടെ ചന്ദനവേട്ട
കാസര്‍കോട് നിന്ന് രണ്ടരക്കോടിയുടെ ചന്ദനം പിടികൂടി. ജില്ലാകളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ടണ്ണോളം ചന്ദന തടികള്‍ പിടിച്ചെടുത്തത്. കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപമാണ് ഈ വീട്. സംഭത്തില്‍ പ്രതിയായ അബ്ദുള്‍ ഖാദറിനെ(58) പൊലീസ് അറസ്റ്റുചെയ്തു.
30ചാക്കുകളിലായിട്ടാണ് ചന്ദനക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ വ്യക്തി ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. കേസില്‍ ഇയാളുടെ മകനേയും പ്രതിചേര്‍ത്തിട്ടുണ്ട്.