1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ep jayarajan in hospital

മന്ത്രി ഇപി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

EpJayarajan
മന്ത്രി ഇപി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കഴിഞ്ഞമാസം മന്ത്രിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 
പിന്നീട് കൊവിഡ് നെഗറ്റീവാകുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുന്നത്. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ജോസ് പക്ഷം ഇടത്തേയ്ക്ക്, വെള്ളിയാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും