ജോസ് പക്ഷം ഇടത്തേയ്ക്ക്, വെള്ളിയാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (10:34 IST)
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടായേക്കും എന്ന് റിപ്പോർട്ടുകൾ. വെള്ളീയാഴ്ച കേരള കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ മുന്നണി പ്രവേശനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് വിവരം. ജോസ് വിഭാഗത്തിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി യോഗം വെളളിയാഴ്ച ഓണ്‍ലൈനായി ചേരുന്നുണ്ട്. ഇതിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന സീറ്റുകള്‍ സംബന്ധിച്ച്‌ സിപിഎമ്മുമായി കേരള കോൺഗ്രസ് ജോസ് വിഭാഗം ധാരണയിലെത്തിയതായാണ് വിവരം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മത്സരിക്കുന്ന വാര്‍ഡുകളുടെ അടക്കം പട്ടിക ജോസ് വിഭാഗം സിപിഎമ്മിന് നേരത്തെ തന്നെ കൈമാറിയിരുന്നു. ജോസ് കെ മാണി ഉടൻ രാജ്യസഭ സീറ്റ് രാജിവയ്‌ക്കുമെന്നും സൂചനയുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :