അനുബന്ധ വാര്‍ത്തകള്‍
- ലോക്ക് ഡൗൺ; പൊലീസിനെ വെട്ടിച്ച് പെൺകുട്ടി കാമുകന്റെ വീട്ടിലെത്തി, അന്തംവിട്ട് വീട്ടുകാർ
- ലോക്ക്ഡൗൺ; കാമുകനെ കാണാൻ പെൺകുട്ടി വീട് വിട്ടിറങ്ങി, കാട് താണ്ടി തമിഴ്നാട്ടിലെത്തി
- വ്യാജ ‘ജവാന്’ വിറ്റ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ വലയില്‍
- കൊറോണ പരത്താൻ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്, യുവാവ് അറസ്റ്റിൽ
- ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചു, വിവരങ്ങൾ പുറത്ത്
നിരോധനം ലംഘിച്ച് സ്കൂളിൽ ജുമാ നമസ്‌കാരം: ഈരാറ്റുപേട്ടയിൽ 23 പേരെ അറസ്റ്റ് ചെയ്‌തു
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ജുമാ നമസ്‌കാരം സംഘടിപ്പിച്ചതിനെ തുടർന്ന് കോട്ടയം ഈരാറ്റുപേട്ടയിൽ 23 പേരെ അറസ്റ്റ് ചെയ്‌തു. ഈരാറ്റുപേട്ട തന്മയ സ്‌കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ മാനേജരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കൊല്ലം പരവൂരിലും ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ചുപേർക്കെതിരെ പരവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.കൊച്ചിയിൽ സർക്കാർ നിർദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരിയുൾപ്പടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സർക്കാരിന്റെ കർശന നിർദേശം നിലവിലുള്ളപ്പോളാണ് ഒറ്റപ്പെട്ട ഇത്തരം കൂട്ടംചേരലുകൾ.
അടുത്ത ലേഖനം