എല്‍ഡിഎഫ് വിടാന്‍ ആര്‍ജെഡി; കൂടുതല്‍ പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ സിപിഎം

ഒഴിവുവന്ന രാജ്യസഭാ സീറ്റുകള്‍ സിപിഐയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്

MV Shreyams Kumar
രേണുക വേണു| Last Modified ബുധന്‍, 12 ജൂണ്‍ 2024 (12:23 IST)
MV Shreyams Kumar

എം.വി.ശ്രേയാംസ് കുമാര്‍ നയിക്കുന്ന കേരളത്തിലെ ആര്‍ജെഡി ഘടകം എല്‍ഡിഎഫ് വിട്ടേക്കുമെന്ന് സൂചന. മുന്നണിയില്‍ കാര്യമായ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് വിടാനുള്ള തീരുമാനത്തിലേക്ക് ആര്‍ജെഡി എത്തിയിരിക്കുന്നത്. യുഡിഎഫില്‍ ചേരണമെന്നാണ് ആര്‍ജെഡിയിലെ വലിയൊരു വിഭാഗം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും താല്‍പര്യം. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ആര്‍ജെഡി എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്നേക്കും.

ഒഴിവുവന്ന രാജ്യസഭാ സീറ്റുകള്‍ സിപിഐയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്നാണ് ആര്‍ജെഡിയുടെ ആരോപണം. എല്‍ഡിഎഫിലേക്ക് വലിഞ്ഞു കയറി വന്നവരല്ല ആര്‍ജെഡിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. തുടക്കം മുതല്‍ മുന്നണിയില്‍ അവഗണന നേരിടുന്നുണ്ടെന്നും അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം പോലും തരാത്തത് കടുത്ത അവഗണനയാണെന്നും ആര്‍ജെഡി ആരോപിച്ചു.

അതേസമയം ആര്‍ജെഡിയുടെ വിമര്‍ശനങ്ങളെ കാര്യമായി എടുക്കേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം. ആര്‍ജെഡിക്ക് അര്‍ഹതപ്പെട്ട പരിഗണന നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിഗണന നല്‍കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നുമാണ് സിപിഎം നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :