ഭാഷ അറിയാത്ത യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മാറുന്നു; കെഎസ്ആര്‍ടിസി ബസുകളില്‍ സ്ഥലപ്പേരുകള്‍ക്കൊപ്പം നമ്പര്‍ സംവിധാനവും വരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 12 ജൂണ്‍ 2024 (11:25 IST)
കെ എസ് ആര്‍ ടി സി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു. ഭാഷാ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ കെഎസ്ആര്‍ടിസി തയ്യാറാക്കുകയാണ്. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭാഷ അറിയാത്ത യാത്രക്കാര്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയാണ്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയില്‍വേ സ്റ്റേഷന്‍,എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നല്‍കും.

ഡെസ്റ്റിനേഷന്‍ നമ്പറുകള്‍ നല്‍കുന്നത്
പ്രധാനമായും.
.............................................................
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നല്‍കും ധരണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുംപ
ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്നു മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് നല്‍കുന്നു.
തിരുവനന്തപുരം - TV
- 1
കൊല്ലം








- KM -
2
പത്തനംതിട്ട




- PT

- 3
ആലപ്പുഴ







- AL

- 4

കോട്ടയം








- KT

-5
ഇടുക്കി /കട്ടപ്പന

- ID

-6
എറണാകുളം



- EK

-7

തൃശ്ശൂര്‍










-TS

-8
പാലക്കാട്








-PL

-9
മലപ്പുറം










-ML -10
കോഴിക്കോട്





-KK
-11

വയനാട്










-WN -12

കണ്ണൂര്‍











-KN
-13
കാസര്‍ ഗോഡ്




-KG
-14
ഡെസ്റ്റിനേഷന്‍ നമ്പര്‍ 15 മുതല്‍ 99 വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :