ബിജെപി അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രന്‍ തുടരും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം സുരേന്ദ്രനു നിര്‍ദേശം നല്‍കിയിട്ടുണ്ട്

K Surendran
രേണുക വേണു| Last Modified ബുധന്‍, 12 ജൂണ്‍ 2024 (11:11 IST)
K Surendran

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രന്‍ തുടരും. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ സുരേന്ദ്രന്‍ തുടരട്ടെ എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ദേശീയ നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തില്‍ കേരളത്തിലെ അധ്യക്ഷനെ മാറ്റുന്നത് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാന്‍ കാരണമായേക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം സുരേന്ദ്രനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് കോര്‍പ്പറേഷനുകളിലും 100 പഞ്ചായത്തുകളിലും ഭരണം നേടണമെന്നാണ് നിര്‍ദേശം. ശോഭ സുരേന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയേക്കും, കോര്‍ കമ്മിറ്റിയിലും ഉള്‍പ്പെടും. ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കെ.കെ.അനീഷ് കുമാറും എസ്.സുരേഷും പരിഗണനയില്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :