സിനിമ കാണുന്നതുകൊണ്ടു മാത്രം യുവാക്കള്‍ വഴിതെറ്റില്ല: ഋഷിരാജ്‌സിങ്

സിനിമ കണ്ടതുകൊണ്ട് മാത്രം യുവാക്കള്‍ വഴിതെറ്റില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്.

thiruvananthapuram, rishiraj singh, cinema, excise commissioner തിരുവനന്തപുരം, ഋഷിരാജ്‌സിങ്, സിനിമ, എക്‌സൈസ് കമ്മീഷണര്‍
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (13:07 IST)
കണ്ടതുകൊണ്ട് മാത്രം യുവാക്കള്‍ വഴിതെറ്റില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുകള്‍ സിനിമയില്‍ നല്‍കുന്നുണ്ട്. മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ടും പുസ്തകം വായിച്ചും യുവാക്കള്‍ വഴിതെറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി മാതൃഭൂമി.കോമിന്റെ ഫേസ്‌ബുക്ക് പേജിലൂടെ തത്സമയം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മയക്കുമരുന്നിനെതിരെ നീങ്ങുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ടോയെന്ന ചോദ്യത്തിന് നല്ലകാര്യങ്ങള്‍ ചെയ്താന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും എല്ലാ തലങ്ങളില്‍ നിന്നും പ്രോത്സാഹനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ് വകുപ്പിന് ജനങ്ങളാണ് വിവരം നല്‍കേണ്ടത്. സ്പിരിറ്റ്കടത്ത്, ലഹരിവസ്തുക്കള്‍, വാഷ്, അരിഷ്ടം വില്‍പ്പന, കോട എന്നിവയുടെ വില്പനകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ 9061178000, 9447178000 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഈ നിയമങ്ങളെ കുറിച്ച് അവര്‍ ബോധവതികള്‍ ആകണമെന്നും അദ്ദേഹം ഉപദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :