തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 27 ഓഗസ്റ്റ് 2016 (09:19 IST)
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ലഭിക്കാത്ത പരിഗണനയാണ് പിണറായി സര്‍ക്കാറില്‍ നിന്നും ലഭിക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പിണറായി സര്‍ക്കാരിന്റെ മൂന്ന് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കാള്‍ 100 മടങ്ങ് മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറായിരുന്നില്ല. തൊഴിലാളി സംഘടനകളെ വിശ്വാസ്യതയിലെടുക്കാനും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഘടനോടുള്ള മര്യാദയാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നതെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.