തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (12:05 IST)
അവതാരകയെ അപമാനിച്ച സംഭവത്തില്‍ ഹൈടെക് സെല്‍ ഡി വൈ എസ് പി വിനയകുമാരന്‍ നായർക്കെതിരെ കേസെടുത്തു. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസെടുത്തത്.
കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെ ആയിരുന്നു അവതാരകയെ അപമാനിക്കാന്‍ ശ്രമം നടന്നത്. കൊല്ലം റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരം റേഞ്ച് ഐ ജി നേരത്തേ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പിയെ മാറ്റി നിര്‍ത്താന്‍ ഡി ജി പി നിര്‍ദ്ദേശം നല്കുകയായിരുന്നു. അന്താരാഷ്‌ട്ര സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോള്‍സൈബ്, ഇസ്ര എന്നിവയുടെ സഹകരണത്തോടെ കേരള പൊലീസ് നടത്തിയ ശിൽപശാല ആഗസ്റ്റ് 19, 20 തിയതികളിലായിരുന്നു കൊല്ലത്ത് നടന്നത്.