1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. rishiraj singh; beer parlour cases

ഋഷിരാജ് സിംഗ് ഓടിച്ചിട്ട് പിടിച്ചവര്‍ക്ക് ആശ്വാസം; ഹൈക്കോടതി ബിയറിന്റെ കാര്യത്തില്‍ നയം വ്യക്തമാക്കി

ബിയര്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പുറത്തേക്ക് വാങ്ങിക്കൊണ്ട് പോകാമെന്ന് ഹൈക്കോടതി

beer parlour
ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയറുകള്‍ വാങ്ങിക്കൊണ്ട് പോകാമെന്ന് ഹൈക്കോടതി. ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഒന്നിലധികം കൌണ്ടറുകള്‍ തുറക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. അബ്‌കാരി ചട്ടങ്ങള്‍ക്ക് ഇത് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊടുത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അഥവാ ബിയറുകള്‍ പുറത്തേക്ക് കൊടുത്തുവിടണമെങ്കില്‍ പൊട്ടിച്ചതിനുശേഷം മാത്രമെ കൊടുത്തുവിടാവുള്ളുവെന്നും സിംഗ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഹൈക്കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ ഋഷിരാജ് സിംഗ് ഇപ്രകാരം ചുമത്തിയ കേസുകള്‍ അസാധുവാകും.
About Writer
jibin
അടുത്ത ലേഖനം
രാജിക്കത്ത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല; വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് തുടര്‍ന്നേക്കും