തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 26 ജൂണ്‍ 2015 (14:33 IST)
ബാര്‍ കോഴക്കേസില്‍ പരാതി നൽകിയ തന്നെ തകര്‍ക്കാന്‍ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബാര്‍ ഹോട്ടല്‍സ് ഓണേഷ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. എക്സൈസിനെ ഉപയോഗിച്ച് ബാറുകൾ പൂട്ടുന്നതിനും വൈസ് ചാൻസലറെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടുന്നതിനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ബിജു വ്യക്തമാക്കി.
മന്ത്രി കെ ബാബു തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. തന്റെ ബാറുകളിൽ അനധികൃതമായി മദ്യം സൂക്ഷിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ബാറുകളില്‍ നിരന്തരം റെയ്‌ഡുകള്‍ നടത്തുകയാണ്. ബാർ കോഴയിൽ നടക്കുന്ന വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും
ബിജു രമേശ് വ്യക്തമാക്കി. ബാർ കോഴക്കേസില്‍
എഡിജിപി ഹേമചന്ദ്രൻ അനാവശ്യമായി അന്വേഷണത്തിൽ ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.