റിമി ടോമിക്കും കോടികളുടെ പണമിടപാട് ?; മഠത്തില്‍ രഘുവിന്റെ വീട്ടിൽ നിന്ന് 11.5 കിലോ സ്വർണം പിടികൂടി, സുപ്രീംകോടതി അഭിഭാഷകനുമായ വിനോദ് കുമാര്‍ നടത്തിയത് 50 കോടിയുടെ ഇടപാട്

റിമിയുടെ വിദേശ സ്റ്റേജ് ഷോകൾക്ക് ലഭിച്ച പണം രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് വിവരം

 റിമി ടോമിയുടെ വീട്ടില്‍ റെയ്‌ഡ് , മഠത്തില്‍ രഘു , വിനോദ് കുമാർ കുട്ടപ്പൻ , സുപ്രീംകോടതി
കൊച്ചി| jibin| Last Updated: വെള്ളി, 6 മെയ് 2016 (21:22 IST)
വ്യവസായി മഠത്തില്‍ രഘുവിന്റെയും ഇയാളുടെ ബന്ധുവും സുപ്രീംകോടതി അഭിഭാഷകനുമായ എന്നിവരുടെ വീടുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വിദേശത്ത് നിന്നും കേരളത്തിലേക്ക് കള്ളപ്പണം എത്തിയതായി കണ്ടെത്തി. രഘുവിന്റെ കൊല്ലത്തെ വീട്ടിലും വിനോദ് കുട്ടപ്പന്റെ തിരുവനന്തപുരത്തെ വീട്ടിലുമാണ് പരിശോധന നടത്തിയത്.

അഡ്വ വിനോദ് കുമാർ കുട്ടപ്പന് വിദേശത്തുനിന്ന് 50 കോടി രൂപയുടെ കള്ളപ്പണം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വ്യവസായി മഠത്തില്‍ രഘുവിന്റെ വീട്ടിൽ നിന്ന് 11.5 കിലോ സ്വർണം ലഭിച്ചു. ഇവർക്കൊപ്പം ഗായിക റിമി ടോമിയുടെ റിമിയുടെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. അന്വേഷണം എൻഫോഴ്സ്മെന്റിന് കൈമാറും.

റിമിയുടെ വിദേശ സ്റ്റേജ് ഷോകൾക്ക് ലഭിച്ച പണം കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരത്തിൽ കൊണ്ടുവന്ന പണം ചില സ്ഥാനാർഥികൾക്ക് കൈമാറിയെന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :