‘നീറ്റ്’ പരീക്ഷയുടെ ആദ്യഘട്ടം തുടങ്ങി; ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും

‘നീറ്റ്’ പരീക്ഷയുടെ ആദ്യഘട്ടം തുടങ്ങി; ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 1 മെയ് 2016 (10:20 IST)
അഖിലേന്ത്യ തലത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ‘നീറ്റ്’ പരീക്ഷയുടെ ആദ്യഘട്ടം തുടങ്ങി. മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനു രാജ്യത്തെ എല്ലാ കോളജുകള്‍ക്കുമായാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ നീറ്റ് നടത്തുന്നത്.

ഒന്നാംഘട്ട പരീക്ഷയ്ക്കു അപേക്ഷിക്കാത്തവര്‍ക്കായി ജൂണ്‍ 24ന് രണ്ടാംഘട്ട പരീക്ഷ നടക്കും. ഓഗസ്റ്റ് 17നാണ് ഫലപ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളുംസര്‍വ്വകലാശാലകളും സ്വകാര്യ മെഡിക്കല്‍ കോളജുകളും നടത്തിയ പരീക്ഷയുടെ സാധുത സംബന്ധിച്ച് ആശഞ നിലനില്‌ക്കേയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് ഒന്നാംഘട്ട ‘നീറ്റ്’ പരീക്ഷയെ സമീപിക്കുന്നത്.

അതേസമയം, പരീക്ഷ മുന്‍ നിശ്ചയപ്രകാരം നടക്കട്ടെ എന്നാണ് കോടതി നിലപാട്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഈ കേസില്‍ വാദം കേള്‍ക്കുന്ന ബെഞ്ചിനു മുമ്പാകെ ഫയല്‍ ചെയ്യാനും നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :