തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 30 ഏപ്രില്‍ 2016 (12:20 IST)
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ‘നീറ്റ്’ പരീക്ഷ നടപ്പാക്കുന്നതില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിയ എൻട്രൻസ് പൂർത്തിയായെന്നും മറ്റ് നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നുമായിരിക്കും പ്രധാനമായും ആവശ്യപ്പെടുക.
കൂടാതെ, സംസ്ഥാന സർക്കാർ നടത്തിയ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ എം ബി ബി എസിനും ബി ഡി എസിനും പ്രവേശനം നടത്താൻ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. മെഡിക്കൽ കോഴ്സുകളിലെ പ്രവേശത്തിന് ‘നീറ്റ്’ നിർബന്ധമാക്കി കഴിഞ്ഞ ദിവസമായിരുന്നു സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്.
വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ അസാധുവാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് തള്ളിയ കോടതി ഇക്കാര്യം പ്രത്യേക ഹര്‍ജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.