Last Modified ചൊവ്വ, 28 മെയ് 2019 (19:20 IST)
ദീർഘകാലത്തെ സേവനത്തിന് ശേഷം സേനയിൽനിന്നും വിരമിച്ച നായ്ക്കൾക്ക് വിശ്രമകാലം സുന്ദരമാക്കാൻ പ്രത്യേക വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുകയാണ് കേരളാ പൊലീസ്. തൃശൂർ കേരളാ പൊലീസ് അക്കാഡമിയിലാണ് സേനയിൽനിന്നും ഡികമ്മീഷൻ ചെയ്ത നായ്ക്കൾക്കായി വിശ്രമകേന്ദ്രം ഒരുക്കിയിരികുന്നത്. സേനയിൽ നിന്നും വിരമിച്ച ആദ്യ ബാച്ച് നായ്ക്കളാണ് വിശ്രമ കേന്ദ്രത്തിൽ ആദ്യം എത്തുക.
ഈ മാസം 29ന് വിരമിച്ച ആദ്യ ബാച്ച് നായ്ക്കൾ വിശ്രമ കേന്ദ്രത്തിലെത്തും. ഒരു വർഷം മുൻപ് ഡി ജി പി ലോക്നാഥ് ബെഹ്‌റയാണ് സേനയിൽനിന്നും വിരമികുന്ന നായ്ക്കൾക്കായി വിശ്രമകേന്ദ്ര ഒരുക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. നായ്ക്കൾക്ക് വിശാലമായ സ്ഥലം തന്നെയാണ് വിശ്രമ കേന്ദ്രത്തിൽ നീക്കി വച്ചിരിക്കുന്നത്. ഓപ്പൺ ഗ്രൗൺറ്റിൽ ഓടുകയും കളിക്കുകയും ചെയ്യാം.
ഭക്ഷണം കഴിക്കുന്നതിനും ഉങ്ങുന്നതിനുമായി 100 സ്ക്വയഫീറ്റിലുള്ള പ്രത്യേക കൂടുകളും വിശ്രമ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. സേനയിൽനിന്നും വിരമിച്ച നായ്ക്കൾക്കളെ എൻ ജി ഒകൾക്കോ മറ്റു വ്യക്തിൾക്കോ കൈമറാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നും എന്നാൽ ട്രെയിനിംഗ് ലഭിച്ച നായ്ക്കളെ ഏറ്റെടുക്കുന്ന ആളുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണകിലെടുത്താണ് നായ്ക്കളെ കേരളാ പൊലീസ് തന്നെ സംരക്ഷിക്കാൻ തീരുമനിച്ചത് എന്നും തൃശൂർ പൊലീസ് അക്കാഡമിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.