അനുബന്ധ വാര്‍ത്തകള്‍
- കെട്ടിടനിര്‍മ്മാണ പ്ലോട്ടില്‍ തന്നെ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഇളവ്
- മാലിന്യനിര്‍മാര്‍ജനത്തിനായുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എംബി രാജേഷ്
- മോദി പങ്കെടുത്ത ഭാഗ്യയുടെ വിവാഹ സർട്ടിഫിക്കറ്റ് 30 മിനിറ്റിൽ, കേരളം ഡബിൾ സ്മാർട്ട്: കുറിപ്പുമായി മന്ത്രി രാജേഷ്
- ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ മുറിച്ചത് കാലിലെ ഞരമ്പ്; ദുരിതത്തിലായി പത്തു വയസ്സുകാരന്
- Mahanavami: മഹാനവമി, നാളെ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ഇത് ആദ്യം
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കി കേരള നിയമസഭ. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പ്രമേയ അവതരിപ്പിച്ച മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണ്. ചെലവ് ചുരുക്കാനാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതെന്ന് പറയുന്നത് തെറ്റാണ്.
ആര്‍എസ്എസ്-ബിജെപി അജണ്ട നടപ്പാക്കാനാണ് കേന്ദ്ര ശ്രമമെന്നും മന്ത്രി വിമര്‍ശിച്ചു. ഐകകണ്ഠേനെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഇതിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ നിയമസഭയായിരിക്കുകയാണ് കേരള നിയമസഭ.