കൊച്ചി|
Last Updated:
വെള്ളി, 27 ഫെബ്രുവരി 2015 (15:06 IST)
പൊലീസിനെതിരെ
ആരോപണവുമായി കൊച്ചി കൊക്കെയ്‌ന്‍ കേസ് പ്രതിയായ രേഷ്മ രംഗസ്വാമി രംഗത്ത്. പൊലീസ് റെയ്ഡിനിടെ തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ കൊക്കെയ്‌ന്‍ ബലമായി തിരുകി വെച്ചെന്നാണ് രേഷ്മയുടെ ആരോപണം. ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് പൊലീസിനെതിരെ ആരോപണവുമായി രേഷ്മയുടെ അഭിഭാഷകന്‍ രംഗത്തെത്തിയത്.
നേരത്തെ കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഇവരുടെ രക്തപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൊച്ചിയില്‍ കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് കൊക്കെയ്നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേര്‍ പൊലീസ്
പിടിയിലായത്. ഷൈന്‍ ടോം ചാക്കോ , സഹസംവിധായിക ബ്ളസി, മോഡലുകളായ ടിന്‍സി , രേഷ്മ, സ്നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു. ഇതില്‍ കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.