കൊക്കെയ്ന്‍ കേസ്: കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കണം

കൊച്ചി| Joys Joy| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (15:53 IST)
കൊച്ചി കൊക്കെയ്ന്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. ആദ്യം സമര്‍പ്പിച്ച അപേക്ഷ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷയില്‍ പ്രതികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇത് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്. സാങ്കേതിക പിഴവുകള്‍ തിരുത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കൊക്കെയ്‌ന്‍ കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേക്ക് ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :