സിപിഎം കോടതിയും പോലീസ് സ്റ്റേഷനുമാണ്: വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ജൂണ്‍ 2020 (17:32 IST)
സിപിഐഎം പാർട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന് അധ്യക്ഷ എംസി ജോസഫൈൻ. പികെ ശശിക്കെതിരായ ഈഡന പരാതിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജോസഫൈൻ ഇക്കാര്യം പറഞ്ഞത്.

പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പികെ ശശിക്കെതിരെ കേസ് എടുത്തുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. പീഡന പരാതികളിൽ ഏറ്റവും കർശനമായ നിലപാടെടുക്കുന്നത് സിപിഎം ആണെന്നും അതിൽ അഭിമാനമുണ്ടെന്നും എംസി ജോസഫൈൻ പറഞ്ഞു.

അതേസമയം കഠിനംകുളത്ത് വീട്ടമ്മയെ ഭർത്താവിൻ്റെ ഒത്താശയോടെ സുഹൃത്തുകൾ പീഡിപ്പിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും താരതമ്യപ്പെടുത്താൻ വാക്കുകളില്ലാത്തതാണെന്നും എംസി ജോസഫൈൻ പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :