അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്രമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്നു
- സംസ്ഥാനത്ത് അഞ്ച് ദിവസം തീവ്ര മഴയ്ക്ക് സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
- പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ഇന്ന് എറണാകുളത്തും ചൊവ്വാഴ്ച ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ മൂന്നുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 204.4 എംഎംല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്.