കൊച്ചി|
JOYS JOY|
Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (15:49 IST)
റേഷന്‍ കാര്‍ഡിന്റെ പ്രിന്റ് കോപ്പി തെറ്റ് തിരുത്തുന്നതിന് എറണാകുളം ജില്ലയിലെ റേഷന്‍ കടകളില്‍ നിന്നു വാങ്ങി കാര്‍ഡ് ഉടമകള്‍ അവരവരുടെ ഫോറം തെറ്റായ ഭാഗം വട്ടമിട്ട് മുകളില്‍ ശരിയായ വിധം രേഖപ്പെടുത്തി ഒക്‌ടോബര്‍ 23ന് മുമ്പ് തിരികെ ഏല്‍പ്പിക്കേണ്ടതാണ് എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഇതിനൊപ്പം തങ്ങളുടെ റേഷന്‍ കാര്‍ഡ് പ്രിന്റ് പരിശോധിച്ചുവെന്നും അതില്‍ തിരുത്തലുകള്‍ ഇല്ല, ഉണ്ട്, തിരുത്തലുകള്‍ ഓണ്‍ലൈനായും ചെയ്തിട്ടുണ്ട് എന്ന് കാര്‍ഡ് ഉടമയുടെയോ ചുമതലപ്പെടുത്തിയ ആളുടെയോ ഒപ്പു സഹിതം വേണം പ്രിന്റുകള്‍ തിരികെ ഏല്‍പ്പിക്കേണ്ടതെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.