കൊച്ചി|
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (16:32 IST)
നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും പ്രതികളായ കൊച്ചി
കൊക്കേന്‍ കേസില്‍ വീണ്ടും തിരിച്ചടി. രക്തസാമ്പിളുകളില്‍ നിന്നും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാകില്ലെന്ന് ലാബ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്
പ്രതികളുടെ രക്തസാമ്പിളുകള്‍ ഡല്‍ഹി ഹൈദ്രാബാദ് എന്നിവിടങ്ങളിലെലാബുകള്‍ തിരിച്ചയച്ചു.
ഇതോടെ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസ് പിന്‍വലിക്കേണ്ടി വരും. എന്നാല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിനും വില്‍പന നടത്തിയതിനുമുള്ള കേസ് നിലനില്‍ക്കും.