കൊച്ചി|
JJ|
Last Updated:
വെള്ളി, 16 ഒക്‌ടോബര്‍ 2015 (13:16 IST)
മതമോ, വംശമോ, ജാതിയോ, സമുദായമോ, ഭാഷയോ ആധാരമാക്കി തെരഞ്ഞെടുപ്പില്‍ വിവിധ ആളുകള്‍ തമ്മില്‍ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളര്‍ത്തുകയോ വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 121-ആം വകുപ്പ്/ കേരള മുന്‍സിപ്പാലിറ്റി ആക്ട് 145-ആം വകുപ്പ് എന്നിവ അനുസരിച്ച് മൂന്ന് വര്‍ഷം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ഒരു പൊതുയോഗത്തിന്റെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 123-ആം വകുപ്പ്/ കേരള മുന്‍സിപ്പാലിറ്റി ആക്ട് 147-ആം വകുപ്പ് എന്നീ ചട്ടങ്ങള്‍ അനുസരിച്ച് മൂന്ന് മാസം തടവോ 1000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടുന്നതാണ്.