സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 മാര്‍ച്ച് 2024 (10:09 IST)
കെ റൈസ് 12 മുതല്‍ വിപണിയിലെത്തും. ഒരു കാര്‍ഡിന് 10 കിലോ അരി ലഭിക്കും. എന്നാല്‍ ജയ, കുറുവ, മട്ട അരികള്‍ അഞ്ചുകിലോ മാത്രമാണ് നല്‍കുക. ബാക്കി അഞ്ച് കിലോ പച്ചരിയോ സാധാ അരിയോ ലഭിക്കും. തുടക്കത്തില്‍ പരസ്യമുള്ള പ്രത്യേക തുണിസഞ്ചിയില്‍ ലഭിക്കും. പിന്നീട് അരിവാങ്ങാന്‍ സഞ്ചിയുമായി പോകണം.
ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമെത്തും. തുണി സഞ്ചിക്കായുള്ള ആകെ ചെലവ് 10 ലക്ഷം രൂപയില്‍ താഴെ ആണ്. ഈ തുക സപ്ലൈകോ പ്രൊമോഷന്‍സ്, പരസ്യങ്ങള്‍ എന്നീ ബഡ്ജറ്റില്‍ നിന്നാണ് കണ്ടെത്തുന്നത്. 13-14 രൂപയായിരിക്കും സഞ്ചി ഒന്നിന്റെ പരമാവധി വില.