1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration Card Kerala News

ജനുവരി രണ്ടുമുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇങ്ങനെ

Ration Card
2023 ജനുവരി രണ്ടുമുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ 2 മുതല്‍ 7 വരെയും 16 മുതല്‍ 21 വരെയും രാവിലെ 8 മുതല്‍ ഒരു മണിവരെയും 9 മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 7 വരെയും പ്രവര്‍ത്തിക്കും. 
 
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 9 മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതല്‍ 1 മണിവരെയും  2 മുതല്‍ 7 വരെയും 16 മുതല്‍ 21 വരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 7 മണി വരെയും കടകള്‍ പ്രവര്‍ത്തിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുത്തനെ കുതിച്ച് സ്വര്‍ണവില; പവന് കൂടിയത് 400 രൂപ