മലപ്പുറം എടപ്പാളില്‍ ടെന്നിസ് താരം സെറീന വില്യംസിന് റേഷന്‍ കാര്‍ഡ് !

ടെന്നിസ് താരം സെറീന വില്യംസിന്റെ പേരിൽ എടപ്പാളിൽ വീട്ടമ്മയ്ക്ക് റേഷൻ കാർഡ്!

edappal, malappuram, Ration card, Kerala's Ration Card Fiasco, serena williams   എടപ്പാൾ, ടെന്നിസ്, സെറീന വില്യംസ്, റേഷന്‍ കാര്‍ഡ്
എടപ്പാൾ| സജിത്ത്| Last Modified ശനി, 5 നവം‌ബര്‍ 2016 (14:05 IST)
പ്രശസ്ത ടെന്നിസ് താരം സെറീന വില്യംസിന്റെ പേരിൽ എടപ്പാളിലെ വീട്ടമ്മയ്ക്ക് റേഷൻ കാർഡ്. പുതുക്കിയ റേഷൻ കാർഡിന്റെ പകര്‍പ്പിലാണ് സെറീന വില്യംസിന്റെ പേരുള്ളാത്. എടപ്പാള്‍ വെങ്ങിനിക്കര തലശ്ശേരിപറമ്പിൽ അബൂബക്കറിന്റെ ഭാര്യയായ സെറീന എന്ന യുവതിയുടെ പേരാണ് ഓൺലൈൻ വഴി പ്രസിദ്ധീകരിച്ച റേഷൻ കാർഡിൽ സെറീന വില്യംസായി വന്നിരിക്കുന്നത്.

നേരത്തേ അബൂബക്കറിന്റെ പേരിലായിരുന്ന കാർഡിൽ കുടുംബനാഥയായി ഭാര്യ സെറീനയുടെ പേരാണു ചേര്‍ത്തിരുന്നത്. ഈ തെറ്റു കൂടാതെ വീട്ടിലുള്ള മറ്റ് അംഗങ്ങളിൽ ചിലരുടെ പേരുകളും തെറ്റായാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓൺലൈൻ വഴി തെറ്റുകൾ പരിഹരിക്കാൻ ഒരു തവണ മാത്രമേ സാധിക്കുകയുള്ളൂ. വീണ്ടും തെറ്റുകള്‍ വന്നാല്‍ അത് തിരുത്തുന്നതിനായി സപ്ലൈ ഓഫിസിലോ പഞ്ചായത്തിലോ അപേക്ഷ നൽകണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :