മലപ്പുറം|
സജിത്ത്|
Last Updated:
ബുധന്‍, 2 നവംബര്‍ 2016 (10:40 IST)
മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്ഫോടനം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ശ്രമമാണ് ഇതെന്ന് പി ഉബൈദുല്ല എംഎൽഎയും ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കാനാണ് സ്ഫോടനം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു.
അതേസമയം, ബോംബ് സ്ഫോടനം നടന്ന മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സിസിടിവി സംവിധാനമില്ല. സ്ഫോടനമുണ്ടായ കോടതി പരിസരമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിച്ചിരുന്നില്ല. സ്ഫോടനം നടത്തിയവരെ തിരിച്ചറിയുന്നതിനുള്ള നീക്കങ്ങൾക്കു തിരിച്ചടിയാണിത്.