അഭിറാം മനോഹർ|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (13:28 IST)
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍( വെള്ള, നീല) പി എച്ച് എച്ച് വിഭാഗത്തിലേക്ക് ( പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം.
കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമര്‍പ്പിക്കാം.