പാറശാല|
Last Modified വ്യാഴം, 7 ജനുവരി 2016 (14:44 IST)
പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി
പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാറശാല മൂര്യങ്കര മണികണ്ഠ വിലാസത്തില്‍ അരുണ്‍ എന്ന പത്തൊന്‍പതുകാരനാണ് പൊലീസ് പിടിയിലായത്.
പെണ്‍കുട്ടിയെ സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കോടതിയില്‍ ഹാജരാക്കി. പാറശാല സി.ഐ ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ മോഷണം, കഞ്ചാവ് കച്ചവടം, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. ഇതില്‍ ആറെണ്ണം പ്രതി പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ്.