പീഡനശ്രമം: പതിനാറുകാരി തീ കൊളുത്തി മരിച്ചു

ചാത്തന്നൂര്‍| Last Modified വ്യാഴം, 7 ജനുവരി 2016 (14:35 IST)
കാമുകന്‍റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ വിഷമത്തില്‍ 16 കാരിയായ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. കല്ലുവാതുക്കല്‍ ചെന്തിപ്പില്‍ സനിതാ ഭവനില്‍ സജീവ് - ബിന്ദു ദമ്പതികളുടെ മകള്‍ സനിതയാണു മരിച്ചത്.

ഇതിനോട് അനുബന്ധിച്ച് സനിതയുടെ കാമുകന്‍ രഞ്ജിത്ത് എന്ന 22 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആത്മഹത്യ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു.

ആറുമാസം മുമ്പാണ് രഞ്ജ്ത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രണയിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രഞ്ജിതിന്‍റെ സുഹൃത്ത് രഞ്ജു എന്ന 21 കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച് രഞ്ജിത്തിന്‍റെ പിതാവ് രഞ്ജുവിനെ ശാസിക്കുകയും ചെയ്തു.

തുടര്‍ന്ന് രഞ്ജു ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരമായ പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രഞ്ജുവിന്‍റെ ബന്ധുക്കള്‍ സനിതയെ മാനസികമായി പീഡിപ്പിച്ചു. തുടര്‍ന്നാണ് സനിത ആത്മഹത്യ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :