പ്രകൃതിവിരുദ്ധ പീഡനം: മദ്ധ്യവയസ്കന്‍ പിടിയില്‍

മലപ്പുറം| vishnu| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (17:15 IST)
പതിനഞ്ചു വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച
കേസുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഹംസ എന്ന 46 കാരനാണു പൊലീസ് പിടിയിലായത്.

കുട്ടിയെ ബലമായി ഓട്ടോയില്‍ പിടിച്ചുകയറ്റി കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുഡ്സ് ഓട്ടോയില്‍ പച്ചക്കറി കച്ചവടം തൊഴിലാക്കിയ ആളാണു ഹംസ. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുമെന്ന് മലപ്പുറം എസ് ഐ മനോജ് അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :