ഹൈദരാബാദ്:|
jibin|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (16:19 IST)
ഭര്‍തൃമതിയായ പതിനെട്ടുകാരിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രദേശവാസിയായ മോഹന്‍ എന്ന വിദ്യാര്‍ഥിയാണ് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പതിനെട്ടുകാരിയായ യുവതിയുടെ വിവാഹം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടന്നത്. കഴിഞ്ഞ ദിവസം പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി വീടിന് പുറത്തിറങ്ങിയ യുവതിയെ യുവതിയെ പ്രദേശവാസിയായ മോഹന്‍ എന്ന വിദ്യാര്‍ഥി ബലംപ്രയോഗിച്ച് തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
വീട്ടിലെത്തിച്ചശേഷം യുവതിയെ മോഹന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവതി രക്ഷപ്പെട്ട് തിരികെ വീട്ടില്‍ എത്തുകയായിരുന്നു. സംഭവ സമയം യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍
ഇല്ലായിരുന്നു. പിന്നീട്ട് യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കേളേജിലെ വിദ്യാര്‍ഥിയാണ് പ്രതിയായ മോഹന്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.