പിഞ്ചുമകളെ ബലാത്സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി

പിഞ്ചുമകളെ ബലാത്സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി

ചണ്ഡിഗഡ്| JOYS JOY| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (12:46 IST)
ഏഴുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കൌമാരക്കാരന്റെ രണ്ടു കൈകളും പിതാവ് അരിഞ്ഞു വീഴ്ത്തി. പീഡനക്കേസില്‍ പഞ്ചാബിലെ ഭഠിണ്ഡ കോടതിയില്‍ ജില്ല കോടതിയില്‍ വാദം നടക്കുന്ന സമയത്ത് ആയിരുന്നു സംഭവം.

ഏഴുവയസ്സുകാരിയുടെ അച്‌ഛനായ പമ്മ സിങ് ആണ് കേസില്‍ പ്രതിയായ പര്‍മിന്ദര്‍ സിങിനെ ആക്രമിച്ചത്. 2014 ഏപ്രിലിലാണ് കേസിനാധാരമായ സംഭവം നടന്നത്. പ്രതിയായ പതിനേഴുകാരനായ പര്‍മിന്ദര്‍ സിങും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമവാസികളാണ്.

ചൊവ്വാഴ്ച കേസിന്റെ വാദത്തിന് ശേഷം ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പര്‍മിന്ദറിനെ ബൈക്കില്‍ പമ്മ സിങ് ബൈക്കില്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാളെ മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിട്ട് ഇരു കൈകളും വെട്ടിമാറ്റുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :