‘ലോകകപ്പ് കിട്ടിയില്ലെങ്കില്‍ ധോണിയേയും കോഹ്ലിയേയും ഞാന്‍ ബലാത്സംഗം ചെയ്യും’- ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ഷി ഖാന്‍

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് നടിയും മോഡലുമായ ആര്‍ഷി ഖാന്‍. വിവാദ ആരോപണങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആര്‍ഷി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം ആര്‍ഷി യൂടൂബില്‍ പോസ്റ്

rahul balan| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (13:41 IST)
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് നടിയും മോഡലുമായ ആര്‍ഷി ഖാന്‍. വിവാദ ആരോപണങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആര്‍ഷി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം ആര്‍ഷി യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകരെ ശരിക്കും ഞെട്ടിച്ചു.

ലോകകപ്പ് ട്വന്റ്-20യില്‍ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയേയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ബലാത്സംഗം ചെയ്യുമെന്നാണ് ആര്‍ഷി പറയുന്നത്! തന്റെ ഇഷ്ടതാരമായ ശാഹിദ് അഫ്രീദിയുടെ ടീം നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇനി അവരേക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ടീം സെമിയില്‍ എത്തിയോ ഫൈനലില്‍ എത്തിയോ എന്ന് തനിക്ക് അറിയേണ്ട കാര്യമില്ല. പക്ഷെ ലോകകപ്പ് ട്രോഫി ഇന്ത്യയില്‍ എത്തണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ബീച്ച് റോഡില്‍ ധോണിയേയും കോഹ്ലിയേയും ഞാന്‍ ബലാത്സംഗം ചെയ്യും’- ആര്‍ഷി പറയുന്നു.

നേരത്തെ, ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന്‍ പറഞ്ഞത്. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്‌നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും ആര്‍ഷി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :