ശനി ഷിങ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് ബലാത്സംഗത്തിന് സാഹചര്യം സൃഷ്‌ടിക്കുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി

ശനി ഷിങ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് ബലാത്സംഗത്തിന് സാഹചര്യം സൃഷ്‌ടിക്കുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി

ഹരിദ്വാര്‍| JOYS JOY| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (17:25 IST)
സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് നീങ്ങുകയും സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ശനി ഷിങ്‌നാപുര്‍ ക്ഷേത്രത്തില്‍ ബലാത്സംഗങ്ങള്‍ ഉണ്ടായേക്കുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി. ദ്വാരക ഷാര്‍ദ പീഠിലെ സ്വാമിയാണ് ഇദ്ദേഹം.

ക്ഷേത്രത്തിലെ ശ്രീകോവിലില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ സ്ത്രീകളുടെമേല്‍ ദൌര്‍ഭാഗ്യം ഉണ്ടാകുമെന്നും 94കാരനായ സ്വാമി പറഞ്ഞു. കഴിഞ്ഞ നാലു നൂറ്റാണ്ടായി സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന മഹാരാഷ്‌ട്രയിലെ ശനി ഷിങ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് കഴിഞ്ഞദിവസം നീക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തു പ്രവേശിച്ച് അഭിഷേകം ചെയ്തിരുന്നു.

പാപങ്ങളുടെ ഗ്രഹമാണ് ശനി. ശനിയ ആരാധിക്കുന്നത് സ്ത്രീകള്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കാന്‍ കാരണമാകും. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതിയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരെ വനിതാപ്രവര്‍ത്തകര്‍ രംഗത്തു വന്നു കഴിഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :