രേണുക വേണു|
Last Modified ബുധന്‍, 19 ജനുവരി 2022 (08:07 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളേജുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനം. സ്‌കൂളുകള്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. കോവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുന്നതിനാല്‍ കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നാളെ ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും കോളേജുകള്‍ അടയ്ക്കുന്ന കാര്യം തീരുമാനിക്കുക. കോളേജുകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.