പാറശാല:|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (17:59 IST)
അംഗപരിമിതയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം ശാന്തിവിള കൊന്നവിള വീട്ടില്‍ നസീര്‍ എന്ന 36 കാരനാണു പാറശാല പൊലീസിന്‍റെ വലയിലായത്.
പാറശാലയിലെ ഒരു ഫാന്‍സി കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ആളില്ലാ സമയത്ത് കടയില്‍ കയറി യുവതിയുടെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ആദ്യ പീഡനം. പിന്നീടായിരുന്നു വിവാഹ വാഗ്ദാനവും വീട്ടിലെത്തിയുള്ള തുടര്‍ പീഡനവും.
യുവതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പീഡനം. ഭാര്യയും കുട്ടികളുമുള്ള നസീറിനെ വളരെ തന്ത്രപരമായിട്ടായിരുന്നു പൊലീസ് പിടികൂടിയത്. പാറശാല സി.ഐ എസ്.ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടിച്ചത്.