‘പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ്, തൊഴിലുറപ്പ് സ്ത്രീകൾ കണ്ടതോടെ പിടിക്കപ്പെട്ടു’ - കുറ്റം സമ്മതിച്ച് ഷെഫീക്ക് അല്‍ ഖാസ്മി

 Rape case , imam , police , ഇമാം ഷെഫീക്ക് ഖാസ്‌മി , പീഡനം , ഇമാം , പൊലീസ്
തിരുവനന്തപുരം| Last Modified വെള്ളി, 8 മാര്‍ച്ച് 2019 (10:49 IST)
വീട്ടിൽ കൊണ്ടു പോയി വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്ന് പീഡനക്കേസില്‍ അറസ്‌റ്റിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്‌മി.

തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടതോടെ വാക്കുതർക്കമുണ്ടായി. പതിനാലുകാരിയായ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരായാക്കിയെന്നും ഇമാം മൊഴി നല്‍കി. കാറിനുള്ളില്‍ വെച്ചാണ് പീഡനം നടന്നതെന്നും ഇയാള്‍ പറഞ്ഞു.

തമിഴ്നാട്ടിലെ മധുരയിൽ നിന്നുമാ‍ണ് ഖാസിമിയെ പൊലീസ് പിടികൂടിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി, ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷഫീഖ് അൽ ഖാസിമിയെ പിടികൂടിയത്.

ഒളിവിൽ കഴിയാൻ സഹായമൊരുക്കിയിരുന്ന നൌഷാദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷഫീഖ് അൽ ഖാസിമി തമിഴ്നാട്ടിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഖാസിമി 16 ഇടങ്ങളിലായി വേഷം മാറി ഒളിവിൽ കഴിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്. കീഴടങ്ങാൻ
സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇമാം മുങ്ങുകയായിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :