‘ചാക്കിലെ പൂച്ച പുറത്തുചാടി’; നടിയെ ആക്രമിച്ച കേസിൽ വിമര്‍ശനവുമായി ഹൈക്കോടതി

 Actress , police , Highcourt , Dileep , pulsar suni , പള്‍സര്‍ സുനി , നടി , കൊച്ചി , ദിലീപ്
കൊച്ചി| Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (14:12 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ ചോദ്യം. ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.

കേസിന്റെ തുടക്കം മുതലേ വിചാരണ ദീർഘിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നപ്രതിയുടെ ആവശ്യം കോടതി തള്ളി. മാർട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ പല തവണ കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വിമര്‍ശനം ഉന്നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :