1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape attempt: one arrested

പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

പെൺകുട്ടിയെ ഉപദ്രവിച്ച മദ്രസാ അധ്യപകന്‍ അറസ്റ്റില്‍

പൊലീസ്
പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയില്‍ മദ്രസാ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പടി സ്വദേശി പി.ഈസ എന്ന 50 കാരനാണു മട്ടന്നൂര്‍ പൊലീസ് വലയിലായത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. 
 
മട്ടന്നൂരിനടുത്തുള്ള ഒരു മദ്രസയിലെ അധ്യാപകനായ ഈസ ഇതേ മദ്രസയിലെ ഒരു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് ഉപദ്രവിച്ചത് എന്നാണു പരാതി. ചൈല്‍ഡ് ലൈനിനു ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഈസ ഒളിവില്‍ പോവുകയായിരുന്നു. മട്ടന്നൂര്‍ എസ്.ഐ എം.പി.വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം
കണ്ടില്ലെന്ന് നടിയ്ക്കാൻ കഴിയുമോ? കഴിഞ്ഞ ഒമ്പത് മാസം ഫാ. ടോമിന് വേണ്ടി കേന്ദ്ര സർക്കാർ ചെയ്തതെന്ത്?