ഹോട്ടലിൽ ജോലിക്കു നിർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (17:26 IST)
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്കു നിർത്തി ലൈംഗികമായി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മുളയ്ക്കാലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി എന്ന 26 കാരനെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയും കുട്ടിയും ഉള്ള ആളാണെന്നു പോലീസ് പറഞ്ഞു.

ഇയാൾക്ക് ഏറെനാളായി പെൺകുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്നു. ഇതിനിടെ ഇയാളുടെ വിവാഹവും കഴിഞ്ഞു. എന്നാൽ ഭാര്യയുമായി പിണക്കത്തിലായപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ചടയമംഗലത്തെ ഹോട്ടലുകളിൽ ജോലിക്കു നിർത്തിയത്. ഇതിനിടെ ഇയാൾ അവിടെ തന്നെ വീട് വാടകയ്‌ക്കയ്‌ക്കെടുത്തു പെൺകുട്ടിക്കൊപ്പം താമസവും തുടങ്ങി.

ഇയാൾ പെൺകുട്ടിയെ വീട്ടിൽ വച്ചും ലോഡ്ജുകളിൽ വച്ചും പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി. ഇതിനിടെ പെൺകുട്ടിയെ കാണാനില്ല എന്ന അമ്മൂമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരൂർ എസ്.ഐ.സജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :