നെയ്യാറ്റിന്‍കര|
VISHNU.NL|
Last Modified ബുധന്‍, 2 ജൂലൈ 2014 (17:07 IST)
വൃദ്ധയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് നാലു വര്‍ഷത്തെ കഠിന തടവ് വിധിച്ചു. ഇതിനൊപ്പം ആയിരം രൂപ പിഴയും വിധിച്ചു. പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശി ബബ്ലു സായിബാബയ്ക്കെതിരെ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്സ് ജഡ്ജി രാധാകൃഷ്ണനാണ്
ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2012 ഓഗസ്റ്റിലായിരുന്നു. നെയ്യാറ്റിന്‍കരയ്ക്കടുത്ത് മണ്ണൂര്‍ക്കര എലിക്കോട്ടുകോണത്ത് തലച്ചുമടുമായി വന്ന വൃദ്ധയെ കടന്നു പിടിച്ച് തോട്ടില്‍ തള്ളിയിടുകയും മാനഭംഗത്തിനു ശ്രമിച്ചപ്പോള്‍ വഴങ്ങാത്തതിനാല്‍ ഇവരെ കയ്യേറ്റം ചെയ്യു പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നതാണു കേസ്.
നെയ്യാര്‍ഡാം എസ്.ഐ ആയിരുന്ന മധുസൂദനന്‍ നായരാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി എ.പി.പി ഷാജുദീനും ജാഷര്‍ ഡാനിയേലും കോടതിയില്‍ ഹാജരായി.