കൊര്‍ക്കിനൊ|
VISHNU.NL|
Last Modified ബുധന്‍, 25 ജൂണ്‍ 2014 (17:43 IST)
കാമുകന്‍ തന്റെ മുന്നില്‍ വച്ച് സഹപാഠിയുടെ സൌന്ദര്യത്തേ പുകഴ്ത്തിയതില്‍ കലീപൂണ്ട കാമുകി സഹപാഠിയെ റാഗ് ചെയ്തു.
റഷ്യയിലെ കോര്‍ക്കിനൊയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ഈ സ്കൂളില്‍ ആദ്യമായെത്തിയ വ്‌ലാദ ഖൊലോദ് എന്ന പതിമൂന്നുകാരിക്കാണ് സഹപാഠിയില്‍ നിന്ന് ഈ അപ്രതീക്ഷിത ദുര്‍ഗ്ഗതിയുണ്ടായത്.
വ്‌ലാദയെ സഹപാഠികളായ നാലു പെണ്‍കുട്ടികള്‍ ചേര്‍ന്ന് വലിച്ചിഴച്ച് സ്‌കൂളിനടുത്തുള്ള റോഡിലെത്തിക്കുകയും ശേഷം റോഡിലെ കുഴിയില്‍ കെട്ടിക്കിടക്കുകയായിരുന്ന മലിനജലം ബലമായി കുടിപ്പിക്കുകയും ചെയ്തു. മലിനജലം കുടിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷമായിരുന്നു റാഗിംഗ് സംഘം മലിനജലം കുടിപ്പിച്ചത്.
എന്നാല്‍ ദൂരെ നിന്ന് സംഭവം കണ്ട രണ്ട് വിദ്യാര്‍ഥികള്‍ ഈ സംഭവം അവരുടെ മൊബൈലെ ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവര്‍ റാഗിംഗിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ സൈറ്റുവഴി പുറത്തുവിട്ടതോടെ വിവരമറിഞ്ഞ അദ്ധ്യാപകര്‍ നാലു പെണ്‍കുട്ടികളെകൊണ്ടും വ്‌ലാദയോട് പരസ്യമായി മാപ്പു പറയിക്കുകയും ചെയ്തു.
വ്‌ലാദയുടെ സൌന്ദര്യം പെണ്‍കുട്ടികളിലൊരുവളുടെ കാമുകനെ ആകര്‍ഷിച്ചതാണ് ഇവരേക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാന്‍ പ്രേരിപ്പിച്ചത്.
സൌന്ദര്യം ഇത്രയ്ക്ക് ശാപമാകുമെന്ന് വ്‌ലാദയും കരുതിക്കാണില്ല.