ബുദ്ധിവികാസമില്ലാത്ത ഭാര്യാ സഹോദരിയെ സുവിശേഷ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു

നെയ്യാറ്റിന്‍കര| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (12:35 IST)
വികലാംഗയും ബുദ്ധിവികാസം പ്രാപിക്കാത്തതുമായ ഭാര്യാ സഹോദരിമാരെ പീഡിപ്പിച്ച സുവിശേഷ പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. പാലിയോട് അരുവിയോട് കയറുകോണത്ത് വീട്ടില്‍ ജോണ്‍ റൂഫത്താണ് (27) അറസ്റ്റിലായത്.

ഇടുക്കി സ്വദേശിയായിരുന്ന ഇയാള്‍ പാലിയോട് വന്ന് കനിമൊഴിയെ വിവാഹം കഴിച്ച് താമസിക്കുകയാണ്. കനിമൊഴിയുടെ പത്തൊമ്പത് വയസുകാരിയായ ഒരു സഹോദരി ബധിരയും മൂകയുമാണ്. ഇവര്‍ വഴുതയ്ക്കാടുള്ള ബധിര മൂക വിദ്യാലയത്തില്‍ താമസിച്ചാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവമറിഞ്ഞ കനിമൊഴി ജോണുമായി വഴക്കിട്ടിരുന്നു. എന്നാല്‍ അതിനു ശേഷം തൊട്ടടുത്ത വീട്ടീല്‍ താമസിച്ചിരുന്ന ബുദ്ധിവികാസം പ്രാപിക്കാത്ത പതിനേഴുകാരിയായ രണ്ടാമത്തെ സഹോദരിയേയും പീഡിപ്പിച്ചു. ഇതോടെ കനിമൊഴി മാരായമുട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെന്തിക്കൊസ്ത് സുവിശേഷത്തിനു പുറമെ നാട്ടില്‍ തയ്യല്‍ ജോലിയും ഇയാള്‍ നടത്തുന്നുണ്ട്. കനിമൊഴിയുടെ അച്ഛനും അമ്മയും നേരത്തേ മരിച്ചുപോയിരുന്നു. ഏക ആശ്രയമായ കനിമൊഴിയ്ക്കൊപ്പമായിരുന്നു ഇവരുടെ ജീവിതം. മാരായമുട്ടം എസ്.ഐ സുഗതന്‍, അഡീഷണല്‍ എസ്.ഐ മോഹന്‍ദാസ്, പൊലീസുകാരനായ ഷാജി എന്നിവര്‍ ചേര്‍ന്നാണ് ജോണിനെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :