തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 4 ജൂണ്‍ 2014 (10:09 IST)
കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കാനുള്ള അനുകൂല ഘടകങ്ങള്‍ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 48 മണിക്കൂറിനകം കാലവര്‍ഷം എത്തും. തെക്കന്‍ അറബിക്കടലില്‍ എത്തിയ മണ്‍സൂണ്‍ കാറ്റ് അടുത്ത 48 മണിക്കൂറിനകം മാലദ്വീപ്, ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് എന്നിവിടങ്ങളിലും പ്രവേശിക്കും.
72 മണിക്കൂറിനകം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തും. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. തീരദേശത്ത് 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് മിക്കയിടത്തും
മഴ ലഭിച്ചു. പാലക്കാട് ജില്ലയിലെ നൃത്താല, തവന്നൂര്‍ എന്നിവിടങ്ങളില്‍ 11 സെന്‍റിമീറ്റര്‍ വീതം മഴ പെയ്തു. കൊടുങ്ങല്ലൂരില്‍ പത്ത് സെന്‍റിമീറ്ററും കണ്ണൂര്‍ ചെറുതാഴത്ത് ഏഴ് സെന്‍റിമീറ്ററും മഴ രേഖപ്പെടുത്തി