അഭിറാം മനോഹർ|
Last Modified ബുധന്‍, 23 ഡിസംബര്‍ 2020 (19:57 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യയ്‌ക്കും മകനും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നിത്തല ക്വാറന്റൈനിലായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
ഇന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് എംഎൽഎയുമായ എം കെ മുനീറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്‌ച്ചയാണ് ചെന്നിത്തലയുടെ ഭാര്യയ്‌ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചത്.