പുറത്തുള്ളവർ കാഴ്ചക്കാർ, ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം: കർഷകസമരം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി സച്ചിൻ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (08:59 IST)
മുംബൈ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലങ്ങളിലെ പ്രമുഖർ രംഗത്തെത്തിയതിൽ വിമർശനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പുറത്തുള്ളവർ വെറും കാഴ്ചക്കാർ മാത്രമാണെന്നും ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം എന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. അന്താരാഷ്ട്ര തലങ്ങളിൽനിന്നുമുള്ള വിമർശനം ചെറുക്കുന്നതിനായി കേന്ദ്ര മന്ത്രിമാർ ആരംഭിച്ച ഇന്ത്യൻ ടുഗെതർ എന്ന ഹാഷ്ടാഗോടെയാണ് സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റ്. 'ഇന്ത്യയുടെ പരാമാധികാരത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പുറത്തുള്ളവർ കാഴ്ചക്കാർ മാത്രമാണ്, അവർ ഈ സിസ്റ്റത്തിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ എടുക്കുന്നത് തന്നെയാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയിൽ ഒന്നിച്ചുനിൽക്കാം' സച്ചിൻ ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :