പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 25 രൂപ വർധന ഇന്നുമുതൽ പ്രാബല്യത്തിൽ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (09:17 IST)
പാചക വാതക വിലയിൽ വീണ്ടും വർധനവ് വരുത്തി എണ്ണക്കമ്പനികൾ. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയിലെ വില 726 രൂപയായി. തിരുവനതപുരാത്ത് 728 രൂപ 50 പൈസയായി വില ഉയർന്നു. 728 രൂപയാണ് കോഴിക്കോട് വില. വില വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ ആവശ്യൾക്കുള്ള എൽപിയ്ക്ക് ദിവസങ്ങൾക്ക് മുൻപ് വില വർധിപ്പിച്ചിരുന്നു. 191 രൂപ ഒറ്റയടിയ്ക്ക് വർധിപ്പിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,335 രൂപ 50 പൈസയിൽനിന്നും 1,528 രൂപയായി വർധിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :