സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഫയലുകൾക്ക് തീയിട്ടു, കടുത്ത ആരോപണവുമായി പ്രതിപക്ഷം

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (19:37 IST)
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടുത്തത്തിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം. സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന്റെ അഴിമതിക്കെതിരായ തെളിവുകൾ നശിപ്പിച് കളയാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി അടക്കമുള്ള തെളിവുകള്‍ നല്‍കാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തീപിടുത്തം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നതിന്റെ ഭയമാണ് സംഭവത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ കത്തിനശിച്ചെന്ന് പറഞ്ഞതും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :